Follow KVARTHA on Google news Follow Us!
ad

സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നവവരന്‍ ആശുപത്രിയില്‍

Bride ran away with friend after the wedding#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചേര്‍പ്പ് (തൃശ്ശൂര്‍): (www.kvartha.com 02.11.2021) വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നവവരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നര പവന്‍ സ്വര്‍ണവുമായി മുങ്ങിയ യുവതിയെയും കൂട്ടുകാരിയെയും  ഒടുവില്‍ മധുരയില്‍ നിന്ന് പിടികൂടി. 

കഴിഞ്ഞ 25നാണ് 23 വയസുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നുരാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനുശേഷം അടുത്ത ദിവസമാണ് നവവധു നാടുവിട്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂടെറില്‍ കയറിപ്പോവുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. പോകുന്ന പോക്കില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. പിടിയിലാകുന്നതുവരെ ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളമാണ് നവവധുവും കൂട്ടുക്കാരിയും വട്ടം കറക്കിയത്.

നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ പറയുന്നു. കൂട്ടുകാരി സര്‍കാര്‍ ജീവനക്കാരിയാണ്. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൃശ്ശൂരിലെത്തിയ കൂട്ടുകാരികള്‍ സ്‌കൂടെര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ട് ടികെറ്റ് ബുക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്ന് പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയും ചെയ്തു. മറ്റൊരു ടാക്‌സിയില്‍ ഇവര്‍ കോട്ടയത്തെത്തി. തുടര്‍ന്ന് ട്രെയിന്‍ വഴി ചെന്നൈയില്‍ എത്തുകയായിരുന്നു. പിന്നീട് മധുരയിലെ ലോഡ്ജില്‍ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചു.

News, Kerala, State, Thrissur, Bride, Marriage, Police, Gold, Bride ran away with friend after the wedding


അതിനുശേഷം ട്രെയിനില്‍ പാലക്കാടെത്തിയ ഇവര്‍ രാത്രി തൃശ്ശൂരിലേക്ക് ടാക്‌സി വിളിച്ചെത്തി സ്‌കൂടെര്‍ എടുത്ത് എറണാകുളം റയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവച്ചു. പണം നല്‍കാതെ യുവതികള്‍ മുങ്ങിയതാണെന്ന് സംശയിച്ച മധുരയിലെ ലോഡ്ജുകാര്‍ ഇവര്‍ മുറിയെടുക്കാന്‍ തെളിവായി നല്‍കിയ നവവധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടു. ഇവരുടെ അച്ഛന്റെ നമ്പറായിരുന്നു അത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജിലെത്തിയ പൊലീസ് യുവതികള്‍ അവിടെയെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, State, Thrissur, Bride, Marriage, Police, Gold, Bride ran away with friend after the wedding

Post a Comment