മാസങ്ങളായി യുഎഇ മോര്‍ചറിയിലുള്ള ആളുടെ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു; മരിച്ചത് നാട്ടില്‍ വന്നു പോയിട്ട് 5 വര്‍ഷത്തോളമായ കോഴിക്കോട് സ്വദേശി

 



അജ്മാന്‍: (www.kvartha.com 09.11.2021) മാസങ്ങളായി യു എ ഇ മോര്‍ചറിയിലുള്ള ആളുടെ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മരിച്ചത് കോഴിക്കോട് മംഗലാട് സ്വദേശിയായ അബ്ദുല്‍ സത്താര്‍ തുണ്ടികണ്ടിയില്‍ പോക്കര്‍. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരിച്ചത്. ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ശാര്‍ജ പൊലീസ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.  

മാസങ്ങളായി യുഎഇ മോര്‍ചറിയിലുള്ള ആളുടെ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു; മരിച്ചത് നാട്ടില്‍ വന്നു പോയിട്ട് 5 വര്‍ഷത്തോളമായ കോഴിക്കോട് സ്വദേശി


യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫേസ്ബുകില്‍ പോസ്റ്റ് ഇടുകയായിരുന്നു. പോസ്റ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് മംഗലാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യു എ ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അശ്‌റഫ് താമരശ്ശേരി അറിയിച്ചു. 

അബൂദബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു. ശാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യയും 10 വയസായ ഒരു മകനുമുണ്ട്. 

Keywords: News, World, International, Ajman, UAE, Death, Dead Body, Malayalee, Body of a Malayalee identified in the UAE mortuary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia