Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; മകളെ അവസാനമായി ഒരുനോക്ക് കാണാനാകാതെ അമ്മ റസിയ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Dead Body,Family,hospital,Kerala,
തിരുവനന്തപുരം: (www.kvartha.com 02.11.2021) കൊച്ചിയില്‍ കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദില്‍ കബറിസ്ഥാനില്‍ സംസ്‌കരിച്ചു. ചൊവ്വാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പെടെ നിരവധിപ്പേര്‍ അന്ത്യാജ്ഞലി അര്‍പിച്ചു. 

അതേസമയം മകളെ അവസാനമായി ഒരുനോക്കു കാണാനാകാതെ അമ്മ റസിയ ഇപ്പോഴും ആശുപത്രിയിലാണ്. അന്‍സിയുടെ ആകസ്മികമായ മരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതാണ് റസിയ. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് റസിയ ഇപ്പോഴും.

ആലംങ്കോട് ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടി. പഠനത്തില്‍ മിടുക്കി, സ്വപ്നങ്ങളെ പിന്തുടര്‍ന്നുള്ള യാത്ര വിജയകരമായി മുന്നേറുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. തന്റെ സ്വപ്നങ്ങളെ പിന്തുടരുകയും 24 വയസിനുള്ളില്‍ അവയില്‍ പലതും സാധ്യമാക്കുകയും ചെയ്ത അന്‍സി നിത്യനിദ്രയിലേക്ക് മടങ്ങുമ്പോള്‍ ആ വേര്‍പാട് ഉള്‍കൊള്ളാനാവാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

കൊച്ചിയില്‍ നിന്നും മൃതദേഹം ആലങ്കോട്ടെ അന്‍സി കോടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍. കൊച്ചിയില്‍ നിന്നും മകളുടെ മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷമാണ് അച്ഛന്‍ കബീര്‍ ഖത്വറില്‍ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകര്‍ന്ന കബീറിനെ ആശ്വാസിപ്പിക്കാന്‍ പോലും കഴിയാനാകാതെ കണ്ടുനിന്നവര്‍ വിതുമ്പി.

ടെക്‌നോപാര്‍കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടില്‍ അവസാനമായി എത്തിയത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അന്‍സിയും ഒപ്പം അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയായ അഞ്ജനയും.

അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത് ഇന്‍ഡ്യ ആയും അന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് അന്‍സിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈകില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആശിഖ്, അബ്ദുര്‍ റഹ് മാന്‍ എന്നിവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ ആശിഖ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തിരുവനന്തപുരം ആലങ്കോട് അബ്ദുല്‍ കബീര്‍ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശൂര്‍ ആളൂരിലെ എ കെ ഷാജന്റെ മകളാണ് അഞ്ജന.

Body of former Miss Kerala Ansi Kabir who died in a car accident in Kochi has been cremated, Thiruvananthapuram, News, Dead Body, Family, Hospital, Kerala

Keywords: Body of former Miss Kerala Ansi Kabir who died in a car accident in Kochi has been cremated, Thiruvananthapuram, News, Dead Body, Family, Hospital, Kerala.

Post a Comment