ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ആസ്റ്റര്‍ ലങ്ങ് കെയര്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

 


കോഴിക്കോട്: (www.kvartha.com 25.11.2021) ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതിയായ ആസ്റ്റര്‍ ലങ്ങ് കെയര്‍ ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനികിന്റെയും ഇതോടൊപ്പം സജ്ജീകരിച്ച ഇന്റര്‍വെന്‍ഷനല്‍ പള്‍മനോളജി യൂനിറ്റിന്റെയും ബ്രോങ്കോസ് കോപ്പി സൂടിന്റെയും ഉദ്ഘാടനം അഡ്വ. യു എ ലത്തീഫ് എം എല്‍ എ നിര്‍വഹിച്ചു.
                    
ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ആസ്റ്റര്‍ ലങ്ങ് കെയര്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് അനന്തര രോഗബാധിതരായവര്‍ക്ക് വേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച പോസ്റ്റ് കോവിഡ് ക്ലിനികിന്റെ സേവനവും ഇതോടൊപ്പം ലഭ്യമാകും.

ചടങ്ങില്‍ ഡോക്ടര്‍മാരായ ആസ്റ്റര്‍ മിംസ് ഹോള്‍ടൈം ഡയറക്ടര്‍ ഹംസ പി, ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്റര്‍ നോര്‍ത് കേരള റീജ്യണ്‍ ഹെഡ് മധു കല്ലത്ത്, അനൂപ് എം പി, സിജിത്ത് കെ ആര്‍, ഷാമില്‍ പി കെ തുടങ്ങിയവരും പങ്കെടുത്തു.

Keywords:  Aster Mims, Kozhikode with Aster Lung Care Clinic, Kozhikode, News, Treatment, Hospital, Inauguration, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia