ഉമ്മുൽ ഖുവെെനിലെ ഒരു ഗ്രോസറി ജോലിക്കാരനായ ബകർ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം അശ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് അയച്ചത്. റൂമിൽ മൂന്ന് നേരം ബകറിനെ കാണുവാൻ കുറച്ച് പൂച്ചകൾ എത്തുമായിരുന്നു. മൂന്ന് നേരം താൻ കഴിച്ചില്ലെങ്കിലും പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുവാൻ ബകർ താൽപര്യം കാണിച്ചിരുന്നു. ആദ്യം ഒന്ന് രണ്ട് പൂച്ചകളായിരുന്നു എങ്കിൽ പിന്നീട് ഒട്ടനവധി പൂച്ചകൾ കൂട്ടത്തോടെ വരുമായിരുന്നു.
'കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പൂച്ചകൾ കൂട്ടത്തോടെ വന്നപ്പോൾ തങ്ങൾക്ക് ഭക്ഷണം നൽകുന്ന ആ നല്ല മനുഷ്യനെ കാണുവാൻ ഇല്ലായിരുന്നു. കുറച്ച് അലറി വിളിക്കുവാൻ തുടങ്ങിയപ്പോൾ അടുത്ത അയൽവാസികളായ കുറച്ച് ആൾക്കാർ ബകറിൻ്റെ മുറി തുറന്ന് നോക്കിയപ്പോൾ അവിടെ ബകർ മരിച്ച് കിടക്കുന്നതായി കണ്ടു. മറ്റുളളവർ ഭക്ഷണം കൊടുക്കുവാൻ ശ്രമിച്ചപ്പോഴും അതിൽ ഒന്ന് പോലും കഴിക്കാതെ അവിടെ കിടന്ന് കരയുന്ന കാഴ്ച മറ്റുളളവരെയും കണ്ണീരിലാക്കി ആ ഒരു കാഴ്ച വല്ലാത്ത ഒരു അത്ഭുതം തന്നെ ലോകത്തിന് കാണിച്ച് തന്നു' - അശ്‌റഫ് താമരശ്ശേരി കുറിച്ചു.
അശ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Dubai, Gulf, News, Top-Headlines, Death, Obituary, Animals, Food, Facebook Post, Ashraf Thamarassery writes about Backer.