1996 ബാചിലെ ഒഡിഷ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. കേസ് ഒത്തുതീര്‍പാക്കാന്‍ ആര്യന്റെ പിതാവും ബോളിവുഡ് താരവുമായ ശാറൂഖ് ഖാനില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു.
25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീര്‍പാക്കാമെന്നു ധാരണയായതായും ഇതില്‍ എട്ടു കോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീര്‍പിന് മുന്‍കൈ എടുത്ത പ്രധാന സാക്ഷി കെ പി ഗോസാവി ഫോണില്‍ പറയുന്നതു കേട്ടെന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും സമീറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Keywords: Aryan Khan Case Officer Sameer Wankhede Removed From Drugs-On-Cruise Probe, Mumbai, News, Drugs, Allegation, Trending, National.