Follow KVARTHA on Google news Follow Us!
ad

അരുണാചലിൽ ചൈന നൂറ് വീടുകളുള്ള ഗ്രാമം നിര്‍മിച്ചു; പെന്റഗണ്‍ റിപോർട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍കാര്‍

Arunachal Pradesh state government has confirmed that China has set up a village in the disputed area #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇറ്റാനഗർ: (www.kvartha.com 07.11.2021) അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർകാർ. അരുണാചലില്‍ ചൈന ഗ്രാമം ഉണ്ടാക്കിയെന്ന അമേരികയുടെ റിപോർട് ആണ് അരുണാചൽ സര്‍കാര്‍ സ്ഥിരീകരിച്ചത്. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
   
Arunachal Pradesh state government has confirmed that China has set up a village in the disputed area



ഇൻഡ്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമാണങ്ങളും തുടരുന്നതായി അമേരികയുടെ റിപോർട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചലിനും ടിബറ്റിനുമിടയിലുള്ള തര്‍ക്കമേഖലയില്‍ കഴിഞ്ഞ വര്‍ഷം ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെൻ്റഗൺ വാർഷിക റിപോർടിൽ പറയുന്നത്. തർക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിർമിച്ചിരിക്കുന്നത്. ഇത് ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമാണെന്നും പെൻറഗൺ പറയുന്നു. നിയന്ത്രണരേഖ കടന്ന് ഇൻഡ്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഇൻഡ്യയും ചൈനയും വൻ സൈനിക സന്നാഹം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും തുടരുന്നതിലെ ആശങ്കയും റിപോർട് പ്രകടിപ്പിക്കുന്നു.

കിഴക്കന്‍ ലഡാകിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇൻഡ്യയുമായി ചര്‍ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് റിപോർടില്‍ പറയുന്നു. അതിർത്തിയിലെ തർക്കം ചർച ചെയ്യാൻ കഴിഞ്ഞ മാസം ചേർന്ന കമാൻഡർതല ചർച വിജയിച്ചിരുന്നില്ല. ചൈന പിൻമാറ്റത്തിന് തയ്യാറാവാത്തതാണ് ചർച പരാജയപ്പെടാൻ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണ്.

50,000ത്തോളം സൈനികരെയാണ് ഇൻഡ്യയും യഥാർത്ഥ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇൻഡ്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമാധാനശ്രമം ഇഴഞ്ഞു നീങ്ങുന്നു എന്നാണ് അമേരികന്‍ വിലയിരുത്തല്‍. കൂടുതൽ നടപടികളിലൂടെ തർക്ക സ്ഥലത്തെ അവകാശം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്നും റിപോർടിൽ പറയുന്നു.

ഗാൽവാൻ സംഘർഷത്തിന് ശേഷം യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതി അതേ പോലെ തുടരുന്നു എന്ന സൂചനയാണ് പെൻ്റഗൺ റിപോർടിലുള്ളത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈനീസ് സേന പാങ്കോംഗ് തീരത്ത് ആകാശത്തേക്ക് വെടിയുതിർത്തു എന്നും പതിറ്റാണ്ടുകൾക്ക് ശേഷമാണ് വെടിവയ്പ് നടന്നതെന്നും റിപോർടിലുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നൽകാൻ ആകാശത്തേക്ക് വെടിവച്ചു എന്നതും റിപോർട് സ്ഥിരീകരിക്കുന്നു.

Keywords: India, National, News, China, Government, Arunachal Pradesh state government has confirmed that China has set up a village in the disputed area

Post a Comment