ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോര്‍ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ സാധനം കയ്യില്‍ കിട്ടുകയും ചെയ്തു. തുറന്നുനോക്കിയപ്പോഴാണ് പാസ്പോര്‍ട് കവറിനൊപ്പം ഒരു പാസ്പോര്‍ട് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
തൃശൂര്‍ കുന്നംകുളം സ്വദേശിയായ ബശീര്‍ എന്ന പത്ത് വയസുകാരന്റെ ഒറിജിനല്‍ പാസ്പോര്‍ട് ആണ് കവറിലുണ്ടായിരുന്നത്. അസ്മാബി എന്നാണ് കുട്ടിയുടെ അമ്മയുടെ പേര്. മുമ്പ് പാസ് പോര്‍ട് കവര്‍ വാങ്ങിയവര്‍ അത് ആമസോണിന് തന്നെ തിരിച്ചുനല്‍കിയപ്പോള്‍ പാസ് പോര്‍ട് അതില്‍ എങ്ങനെയോ പെട്ട് പോയതായിരിക്കാനാണ് സാധ്യത.
പാസ് പോര്‍ടില്‍ കോണ്‍ടാക്റ്റ് നമ്പര്‍ ഇല്ലാത്തതിനാല്‍ ഉടമസ്ഥരെ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ പാസ് പോര്‍ടിലെ വിലാസത്തില്‍ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മിഥുന്‍ പറഞ്ഞു.
പാസ്‌പോര്‍ട് ലഭിച്ചപ്പോള്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നുവെന്ന് മിഥുന്‍ പറയുന്നു. എന്നാല്‍ ഈ സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്. എന്നാല്‍ അവര്‍ അയച്ചു തന്ന പാസ്പോര്‍ട് എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല.
ഇതിനു മുമ്പും ആമസോണില്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ആളുകള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോണ്‍ വില്‍പനമേളയ്ക്കിടയിലും ഓര്‍ഡെര്‍ ചെയ്ത ഐഫോണിന് പകരം വിം ബാര്‍ സോപ് കിട്ടിയ വാര്‍ത്തയുണ്ടായിരുന്നു.

Keywords: Amazon delivered passport cover with a passport, Wayanadu, News, Business, Complaint, Thrissur, Natives, Kerala.