കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസ്; അനുപമയുടെ അമ്മയടക്കം 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.11.2021) കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അനുപമ എസ് ചന്ദ്രന്റെ അമ്മയടക്കം അഞ്ചു പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Aster_MIMS

കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസ്; അനുപമയുടെ അമ്മയടക്കം 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള അനുപമയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നല്‍കിയിരുന്നതെങ്കിലും കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അനുപമ ഈ വാദം ഉന്നയിച്ചിരുന്നില്ല. താല്‍കാലിക സംരക്ഷണത്തിന് വിട്ടുനല്‍കി എന്നായിരുന്നു അനുപമ പരാമര്‍ശിച്ചിരുന്നത്.

Keywords:  Adoption row: Anticipatory bail granted to 5 accused, including Anupama's mother, Thiruvananthapuram, News, Arrest, Bail, Court, Probe, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia