ഹോട് ലുകില്‍ ആരാധകരുടെ മനം കവര്‍ന്ന് നടി ദീപ്തി സതി; ഫോടോഷൂട് വൈറല്‍


കൊച്ചി: (www.kvartha.com 30.11.2021) ഹോട് ലുകില്‍ ആരാധകരുടെ മനം കവര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നടി ദീപ്തി സതി. താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഗ്ലാമറസ് ഫോടോഷൂട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റഗ്രാമിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ജിക്സണ്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.

News, Kerala, State, Kochi, Actress, Photo, Social Media, Instagram, Actress Deepti Sati's Photoshoot viral


മുംബൈ സ്വദേശിനിയാണ് താരം. 2012ലെ മിസ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായി. 2016ല്‍ കന്നട - തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം', വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്നിവയാണ് ദീപ്തിയുടെ പുതിയ ചിത്രങ്ങള്‍.

Keywords: News, Kerala, State, Kochi, Actress, Photo, Social Media, Instagram, Actress Deepti Sati's Photoshoot viral

Post a Comment

Previous Post Next Post