ജോജു മദ്യപിച്ചാണ് ബഹളംവച്ചതെന്നും കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ്; മദ്യപാനം നിര്‍ത്തിയിട്ട് 5 വര്‍ഷം ആയെന്ന് താരം

 


കൊച്ചി: (www.kvartha.com 01.11.2021) ഇന്ധന വില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ കള്ളുകുടിച്ചെത്തി വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസിന്റെ ആരോപണത്തിന് പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. 'ഞാന്‍ ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറാറില്ലെന്ന് പറഞ്ഞ ജോജു കാരണം എനിക്കവരുടെ മൂല്യം അറിയാമെന്നും വ്യക്തമാക്കി. അപമര്യാദയായി പെരുമാറിയെന്ന് പറയുന്ന  വനിതാ പ്രവര്‍ത്തകയെ ഞാന്‍ കണ്ടിട്ടു പോലുമില്ലെന്നും താരം പറയുന്നു.

ജോജു മദ്യപിച്ചാണ് ബഹളംവച്ചതെന്നും കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ്; മദ്യപാനം നിര്‍ത്തിയിട്ട് 5 വര്‍ഷം ആയെന്ന് താരം


ജോജു മദ്യപിച്ചാണ് ബഹളംവച്ചതെന്നാണ് മുഹമ്മദ് ഷിയാസിന്റെ ആരോപണം. താരത്തിന്റെ കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ശിയാസ് പറഞ്ഞു. എന്നാല്‍ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചുവര്‍ഷമായെന്നാണ് ജോജുവിന്റെ പ്രതികരണം. ആശുപത്രിയില്‍ പോയി മദ്യപിച്ചിട്ടില്ലെന്ന് ഞാന്‍ തെളിയിക്കുമെന്നും ജോജു വെല്ലുവിളിച്ചു. ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്ക് തെറ്റ് തോന്നുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ടിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ജോജുവിനെ ആശുപത്രിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ജനജീവിതം സ്തംഭിപ്പിച്ച് വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ച് പോയ ജോജുവിന്റെ കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. 'ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ' എന്ന് വാഹനത്തിന്റ പുറകിലെ ചില്ല് പൊട്ടിയത് കാണിച്ച് ജോജു മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചു.


Also Read: ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ ദേശീയപാതയില്‍ വന്‍ ഗതാഗതതടസം; നിരത്തിലിറങ്ങി പ്രതിഷേധക്കാരുമായി കൊമ്പുകോര്‍ത്ത് നടന്‍ ജോജു ജോര്‍ജ്; താരത്തിന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തതായി പരാതി

Keywords: Actor Joju George reaction on DCC President arguments against him, Kochi, Protesters, Actor, Allegation, Congress, Cinema, Kerala, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia