‘ഇയ്യോബിന്റെ പുസ്തകം' ഇറങ്ങിയിട്ട് ഏഴ് വർഷങ്ങൾ; മൂന്നാറിന്റെ മനോഹാരിതയ്ക്ക് പിറകിലെ നൊമ്പരപ്പെടുത്തുന്ന ജീവിതങ്ങൾ

 


കൊച്ചി: (www.kvartha.com 07.11.2021) ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് ‘ഇയ്യോബിന്റെ പുസ്തകം’. മലയാള സിനിമയിലെ യുവ താരങ്ങളായ ജയസൂര്യ, റീനു മാത്യു, ഇഷ ഷെര്‍വാനി, പത്മപ്രിയ തുടങ്ങിയവരഭിനയിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. 2014 നവംബർ ഏഴിന് റിലീസ് ചെയ്ത സിനിമയ്ക്ക് ഏഴ് വർഷം പിന്നിടുകയാണ്. സിനിമ ഉയർത്തിയ രാഷ്ട്രീയ സാമൂഹ്യ ചോദ്യങ്ങൾ ഇന്നും പ്രസക്തമായി തുടരുകയാണ്.

  
‘ഇയ്യോബിന്റെ പുസ്തകം' ഇറങ്ങിയിട്ട് ഏഴ് വർഷങ്ങൾ; മൂന്നാറിന്റെ മനോഹാരിതയ്ക്ക് പിറകിലെ നൊമ്പരപ്പെടുത്തുന്ന ജീവിതങ്ങൾ



പഴയനിയമം എന്നു കൂടി അറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ ഖണ്ഡങ്ങളിൽ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് ഇയ്യോബിന്റെ പുസ്തകം. ദൈവത്തിനും സാത്താനും ഇടയില്‍ പെട്ട് അവരുടെ പന്തയത്തിന്‍റെ നീതി രഹിതമായ ഇരയായി പോകുന്ന നന്മ നിറഞ്ഞ ഒരു മനുഷ്യന്‍റെ (ഇയ്യോബ്‌) കഥയാണ് ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. അത് പശ്ചാത്തലമാവുകയാണ് സിനിമയിൽ.

മൂന്നാറിന്‍റെ കുടിയേറ്റകാലവും അതിന് തൊട്ടുമുന്നേ സായിപ്പ് മലനാടിന്‍റെ തോട്ടങ്ങളില്‍ കാലുറപ്പിച്ച കഥയും പറയുന്ന സിനിമ ഇയ്യോബിന്‍റെയും അയാളുടെ മക്കളുടെയും കൂടെ കഥയാണ്. സായിപ്പുമാരും, സായിപ്പ് നാടുവിട്ട ശേഷം സായിപ്പിന്‍റെ കോട്ടെടുത്തിട്ട് സ്വയം സായിപ്പന്മാരായി പ്രഖ്യാപിച്ചവരും, ശിങ്കിടികളുമൊക്കെ കഥാപാത്രങ്ങളായി വരുന്നു. തൊഴിലാളി എന്നതിൽനിന്നു മുതലാളിയാകുന്ന ഇയോബിന്റെ കഥ പറയുന്ന ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് മൂന്നാറിന്റെ മനോഹാരിതയിലാണ്.

കഥാപാത്രങ്ങളുടെ അവതരണത്തിലും സ്റ്റൈലിലുംകിടിലന്‍ ഫ്രേമുകള്‍ ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധ പുലര്‍ത്താറുള്ള അമല്‍ നീരദ്‌ തിരക്കഥയുടെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയ സിനിമയായിരുന്നു ഇത്.

Keywords:  Kochi, News, Entertainment, Kerala, Cinema, Fahad Fazil, Actor,Cine Actor, Director, Munnar, 7 Years of Iyobinte Pusthakam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia