പോര്‍ട്‌ബ്ലെയര്‍: (www.kvartha.com 08.11.2021) ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം. നികോബാറിലെ പോര്‍ട് ബ്ലെയറിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലര്‍ചയോടെയാണ് ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ, മറ്റു നാശ നഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല. പോര്‍ട് ബ്ലെയറിന് 218 കിലോമീറ്റര്‍ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വ്യക്തമാക്കുന്നു. 16 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നേരത്തെ ആന്‍ഡമാന്‍ ദ്വീപിലെ ദിഗ്ലിപൂര്‍ ഭാഗത്ത് ഭൂമികുലുക്കം ഉണ്ടായിരുന്നു. ഒക്ടോബര്‍ 27ന് റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.