Follow KVARTHA on Google news Follow Us!
ad

കുട്ടനാട്ടില്‍ ഗുഡ്‌സ് ഓടോറിക്ഷ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു; ശക്തമായ മഴ കാരണം അപകടം നടന്ന വിവരം അറിയാന്‍ വൈകി; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വാഹനത്തിന്റെ ഇന്‍ഡികേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Accidental Death,Local News,Kerala,
കുട്ടനാട്: (www.kvartha.com 02.11.2021) ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്‌സ് ഓടോറിക്ഷ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം പ്രദേശവാസികളൊന്നും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂര്‍കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡികേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്.

2 Died in goods auto accident, Alappuzha, News, Accidental Death, Local News, Kerala

മരിച്ച രണ്ട് പേരും മീന്‍പിടുത്ത തൊഴിലാളികളാണ്. തിങ്കളാഴ്ച രാത്രി 8.30 ഓടെ മീന്‍വില്‍പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാല്‍ ഓടോറിക്ഷ വെള്ളക്കെട്ടില്‍ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്‍ഡികേറ്റര്‍ മിന്നുന്നത് കണ്ട പ്രദേശവാസികള്‍ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Keywords: 2 Died in goods auto accident, Alappuzha, News, Accidental Death, Local News, Kerala.

Post a Comment