കാബൂളിലെ സൈനിക ആശുപത്രിയില്‍ വെടിവയ്പും ബോംബുസ്‌ഫോടനവും; 19 പേര്‍ മരിച്ചതായും 50 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്

 


കാബൂള്‍: (www.kvartha.com 02.11.2021) അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിയില്‍ വെടിവയ്പും ബോംബുസ്‌ഫോടനവും. സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 50 പേര്‍ക്കെങ്കിലും പരിക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപം രണ്ടു ബോംബ് സ്‌ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നാലെ ആശുപത്രിക്കുള്ളില്‍ വെടിവയ്പ് ഉണ്ടായതായും ദൃക്‌സാക്ഷികളും താലിബാനും പറഞ്ഞു.

കാബൂളിലെ സൈനിക ആശുപത്രിയില്‍ വെടിവയ്പും ബോംബുസ്‌ഫോടനവും; 19 പേര്‍ മരിച്ചതായും 50 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്

19 പേര്‍ മരിച്ചെന്നും പരിക്കേറ്റ 50 പേരെ കാബൂളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയില്‍നിന്നു വെടിയൊച്ചകള്‍ തുടര്‍ച്ചയായി കേട്ടെന്നും അക്രമികള്‍ എല്ലാ മുറികളിലും കയറി ഇറങ്ങിയതായി സംശയിക്കുന്നുവെന്നും കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രതികരിച്ചു.

പരിക്കേറ്റ അഫ്ഗാന്‍ സുരക്ഷാ ഭടന്‍മാരെയും താലിബാന്‍ പോരാളികളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. 2017ല്‍ ഇതേ ആശുപത്രിയില്‍ ഉണ്ടായ അക്രമത്തില്‍ 30 പേര്‍ മരിച്ചിരുന്നു.

Keywords:  19 Dead, Dozens Injured In Kabul Hospital Attack: Report, Kabul, News, Bomb Blast, Gun attack, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia