ആലപ്പുഴ: (www.kvartha.com 02.11.2021) സ്‌കൂള്‍ തുറന്ന ദിവസം തന്നെ വിദ്യാര്‍ഥിനിക്ക് നേരെ പീഡനമെന്ന് പരാതി. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 15കാരിയായ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്നാണ് പരാതി. എടത്വ മുട്ടാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിയില്‍ പെണ്‍കുട്ടിയെ ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.
Keywords: 15 year old student molested in Alappuzha, Alappuzha, News, Molestation, Complaint, Student, Police, Kerala.