'യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തു'; ഭര്‍ത്താവ് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തു; ഒടുവില്‍ കത്തിയുമായെത്തി വീട്ടുകാരെ കുത്തിപ്പരിക്കേല്‍പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

കൊല്ലം: (www.kvartha.com 14.10.2021) യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്യല്‍. ഇതോടെ ഭര്‍ത്താവ് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തു. ഒടുവില്‍ കത്തിയുമായെത്തി വീട്ടുകാരെ കുത്തിപ്പരിക്കേല്‍പിച്ചെന്ന പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.

Youth arrested for attacking lady using knife after entering her home, Kollam, News, Local News, Phone call, Attack, Complaint, Police, Arrested, Kerala

കൊല്ലം കിഴക്കേനടയിലാണ് സംഭവം. കൊടുവിള സ്വദേശി ജിജോ (27 വയസ്) ആണ് അറസ്റ്റിലായത്. യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന് വീട്ടുകാര്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായെത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു.

Keywords: Youth arrested for attacking lady using knife after entering her home, Kollam, News, Local News, Phone call, Attack, Complaint, Police, Arrested, Kerala.

Post a Comment

Previous Post Next Post