ന്യൂഡെല്‍ഹി: (www.kvartha.com 26.10.2021) മത്സരം തോല്‍കുമ്പോള്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് താരങ്ങള്‍ക്കു നേരെ ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ഞായറാഴ്ച ദുബൈയില്‍ വച്ചുനടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ പാകിസ്താനോട് തോറ്റ ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉയര്‍ന്നത്.
മത്സരങ്ങള്‍ ജയിക്കുമ്പോള്‍ കൈയടിക്കുന്നവര്‍ തന്നെയാണ് തോല്‍ക്കുമ്പോള്‍ അതിന്റെ പതിന്മടങ്ങ് ശക്തിയില്‍ വിദ്വേഷം എഴുതിവിടുന്നത്. ഇന്‍ഡ്യയില്‍ ക്രികെറ്റ് വേരുപിടിച്ച കാലം മുതല്‍ ആരാധകരുടെ ഈ രോഷപ്രകടനങ്ങള്‍ താരങ്ങള്‍ക്ക് ഏറെ സഹിക്കേണ്ടിവരുന്നുണ്ട്.
2017-ല്‍ വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ ആദ്യ റൗന്‍ഡില്‍ തന്നെ പുറത്തായ ഇന്‍ഡ്യന്‍ ടീം അംഗങ്ങളുടെ വീടുകള്‍ക്ക് നേരെ പോലും ആക്രമണമുണ്ടായി. അതിന്റെ മറ്റൊരു പതിപ്പാണ് ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്കു പിന്നാലെ മുഹമ്മദ് ഷമിക്ക് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വരുന്നത്.
സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്ന ഷമിക്ക് പിന്തുണയുമായി മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 3.5 ഓവറില്‍ 44 റണ്‍സ് ആണ് മത്സരത്തില്‍ മുഹമ്മദ് ഷമി എടുത്തത്. പാകിസ്താന്‍ ഇന്‍ഡ്യയ്ക്കെതിരെ ഒരു വികെറ്റ് പോലും നഷ്ടപ്പെടാതെയും 13 പന്തുകള്‍ ശേഷിക്കെ 152 റണ്‍സെടുത്തു വിജയിക്കുകയും ചെയ്തു. ലോകകപ്പ് മത്സരത്തില്‍ ഇന്‍ഡ്യയ്ക്കെതിരെ 12 ശ്രമങ്ങള്‍ക്ക് ശേഷമമുള്ള പാകിസ്ഥാന്റെ ആദ്യ വിജയമാണിത്.
ഇതിനിടെ വൈറലാകുകയാണ് 2017-ലെ ഇന്‍ഡ്യ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷമുള്ള ഒരു വീഡിയോ. ലന്‍ഡനിലെ ഓവലില്‍ അന്ന് നടന്ന മത്സരത്തില്‍ ഇന്‍ഡ്യ പാകിസ്താനോട് 180 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. മത്സരം അവസാനിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്‍ഡ്യന്‍ താരങ്ങള്‍ക്കു നേരെ ഒരു പാകിസ്താന്‍ ആരാധകന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചു.
ഇന്‍ഡ്യന്‍ താരങ്ങളോട് നിങ്ങളുടെ അച്ഛനാരാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച ആരാധകനു നേരെ മുഹമ്മദ് ഷമി പ്രതികരിച്ചു. ചുട്ടമറുപടി നല്‍കിയ ഷമിയെ ഒടുവില്‍ പിന്നാലെയെത്തിയ എം എസ് ധോനി പിന്തിരിപ്പിക്കുകയായിരുന്നു.
Its #shameful that many ppl are calling #Shami as Gaddar for yesterday's performance.
— श्रद्धा | Shraddha 🇮🇳 (@immortalsoulin) October 25, 2021
During ICC champions Trophy 2017, India lost to Pak, Pak Spectator said "Baap Kaun"
Shami gave it back !
Bura din sbka aata hai, have some sanity and grace.
pic.twitter.com/AGejWqyxeP
Keywords: Watch: When Mohammed Shami stood up to a Pakistan fan who trolled India after Champions Trophy 2017 loss, New Delhi, News, Cricket, Social Media, Video, Criticism, National.