ഇസ്ലാമാബാദ്: (www.kvartha.com 27.10.2021) മുന്‍ പാകിസ്ഥാന്‍ പേസര്‍ ശുഎൈബ് അഖ്തർ ഒരു ടിവി പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതും ക്രികെറ്റ് അനലിസ്റ്റ് ജോലിയില്‍ നിന്ന് രാജിവച്ചതും ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. സര്‍കാര്‍ ഉടമസ്ഥതയിലുള്ള പിടിവിയിലെ ഷോയുടെ അവതാരകന്‍ സെറ്റില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയത്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കയാണ്.
ചൊവ്വാഴ്ച നടന്ന ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്താന്‍ അഞ്ച് വികെറ്റ് ജയിച്ചതിന് ശേഷം നടന്ന മാച് ഷോയില്‍ ആതിഥേയന്‍ തന്നോട് മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നും 46 കാരനായ അഖ്തർ പിന്നീട് പറഞ്ഞു.
46 ടെസ്റ്റുകളും 163 ഏകദിനങ്ങളും കളിച്ച അക്തര്‍ അവതാരകന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഉടന്‍ തന്നെ എഴുന്നേറ്റു മൈക് ഊരിമാറ്റി പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ആതിഥേയനായ നൗമാന്‍ നിയാസ് അദ്ദേഹത്തെ തിരികെ വിളിക്കാന്‍ ശ്രമിച്ചില്ല എന്നുമാത്രമല്ല, അത്തരം ഒരു സംഭവം നടന്നതായി പോലും ഭാവിക്കാതെ പതിവുപോലെ ഷോ നടക്കുകയും ചെയ്തു.
എന്നാല്‍ ഷോയിലെ മറ്റ് അതിഥികളായ സര്‍ വിവിയന്‍ റിചാര്‍ഡ്സ്, ഡേവിഡ് ഗോവര്‍, റാശിദ് ലതീഫ്, ഉമര്‍ ഗുല്‍, ആഖിബ് ജാവേദ്, പാകിസ്താന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍ എന്നിവര്‍ അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിപ്പോയി.
അഖ്തറിന്റെ വാകൗട് സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റുണ്ടാക്കി, ഭൂരിഭാഗം ആളുകളും അദ്ദേഹത്തോട് സഹതപിക്കുകയും പ്രശസ്ത ക്രികെറ്റ് ചരിത്രകാരനും പി ടി വി സ്പോര്‍ട്സ് ഡിപാര്‍ട്മെന്റ് തലവനും അനലിസ്റ്റുമായ നിയാസില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അഖ്തറും ആതിഥേയനും തമ്മിലുള്ള തര്‍കത്തിന്റെ ക്ലിപുകളും രാജിയിലേക്ക് നയിച്ചതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി അഖ്തര്‍ ബുധനാഴ്ച ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.
'ഒന്നിലധികം ക്ലിപുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനാല്‍ സംഭവത്തെ കുറിച്ച് വ്യക്തമാക്കണമെന്ന് കരുതി. ഷോയില്‍ നിന്ന് പുറത്തുപോകാന്‍ ഡോ. നോമാന്‍ എന്നോട് ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തു,' അഖ്തര്‍ ട്വീറ്റ് ചെയ്തു.
Multiple clips are circulating on social media so I thought I shud clarify.dr noman was abnoxious and rude wen he asked me to leave the show,it was embarrassing specially wen u have legends like sir Vivian Richards and David gower sitting on the set with some of my contemporaries
— Shoaib Akhtar (@shoaib100mph) October 26, 2021
Keywords: Watch: Shoaib Akhtar walks out of TV show after being asked to leave, Islamabad, News, Cricket, Sports, Pakistan, Controversy, Twitter, World.