ദുബൈ: (www.kvartha.com 29.10.2021) ട്വന്റി 20 ലോകകപുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കൊകകോള കുപ്പി എടുത്തുമാറ്റി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. വാര്‍ത്താസമ്മേളനത്തിനായി എത്തിയ വാര്‍ണര്‍ കസേരയില്‍ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന കൊകകോളയുടെ രണ്ട് കുപ്പികള്‍ എടുത്തു മാറ്റുകയായിരുന്നു.
എന്നാല്‍ തിരികെ മേശയില്‍ തന്നെ വെക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചതോടെ വാര്‍ണര്‍ കോളകുപ്പി തിരികെവച്ചു. ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
കഴിഞ്ഞ യൂറോ കപിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തരത്തില്‍ കൊകോകോള കുപ്പി എടുത്തുമാറ്റിയിരുന്നു. കോള കുപ്പികള്‍ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികള്‍ വയ്ക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. കോള കുടിക്കരുതെന്നും വെള്ളം കുടിക്കണമെന്നുമാണ് അന്ന് റൊണാള്‍ഡോ പറഞ്ഞത്. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ ഉള്‍പെടെ കനത്ത നഷ്ടമായിരുന്നു കൊകകോള കമ്പനിക്ക് സംഭവിച്ചത്.
ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കൊകകോള നീക്കം ചെയ്ത് വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ മേശപ്പുറത്തുനിന്ന് മദ്യക്കുപ്പി നീക്കം ചെയ്തിരുന്നു.
Keywords: News, World, International, Dubai, Gulf, World Cup, Sports, Player, Press meet, Watch: David Warner does a Ronaldo, removes Coca-Cola bottles from tableDavid Warner tries to do a Cristiano Ronaldo at presser, told to put Coca Cola bottles back
— RED CACHE (@redcachenet) October 28, 2021
.
.
.#DavidWarner #CristianoRonaldo #cocacola pic.twitter.com/Y2MuxPs07m