Follow KVARTHA on Google news Follow Us!
ad

'വിദ്യാകിരണം'പദ്ധതി: മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‌ടോപുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം; ആദ്യഘട്ടത്തില്‍ നല്‍കുന്നത് 45, 313കുട്ടികള്‍ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Inauguration,Chief Minister,Pinarayi vijayan,Education,Students,Laptop,Kerala,
തിരുവനന്തപുരം: (www.kvartha.com 25.10.2021) 'വിദ്യാകിരണം'പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പുതിയ ലാപ്‌ടോപുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു.

തിരുവനന്തപുരം ജില്ലയിലെ ജി എച് എസ് വാഴമുട്ടം സ്‌കൂളിലെ പ്രഥമാധ്യാപകന്റെ സാന്നിധ്യത്തില്‍അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ ലക്ഷ്മി ജയേഷിന് ആദ്യ ലാപ്‌ടോപ് നല്‍കിയാണ് മുഖ്യമന്ത്രി വിതരണോദ്ഘാടനം നടത്തിയത്.

ഇതോടൊപ്പം10, 12ക്ലാസുകളില്‍ പഠിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കുംഈഘട്ടത്തില്‍ത്തന്നെ ഉപകരണങ്ങള്‍ നല്‍കും.പതിനാല് ജില്ലകളിലുമായി45, 313കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ലാപ്‌ടോപുകള്‍ ലഭ്യമാക്കുന്നത്.

പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഏറ്റവും ആദ്യം ഉപകരണങ്ങള്‍ ലഭിക്കാന്‍ സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്‌ടോപുകള്‍ തിരിച്ചെടുത്ത് നല്‍കുന്ന പദ്ധതിയ്ക്ക് സര്‍കാര്‍ തുടക്കമിട്ടിരുന്നു.എന്നാല്‍ തുടര്‍ന്ന് കെ എസ് എഫ് ഇ, കുടുംബശ്രീ വഴി നടപ്പാക്കുന്ന'വിദ്യാശ്രീ' പദ്ധതിയുടെ ഭാഗമായുള്ള ലാപ്‌ടോപുകള്‍'വിദ്യാകിരണം'പദ്ധതിയ്ക്ക് വേണ്ടി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്രകാരം ആദ്യഘട്ടത്തില്‍45,313പുതിയ ലാപ്‌ടോപുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെമുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത്.ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കാനും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്ക് മുന്തിയ പരിഗണന നല്‍കി ഡിജിറ്റല്‍ ഉള്‍ചേര്‍ക്കല്‍ സാധ്യമാക്കിയതിന്റെയും അനന്യമായ മാതൃക കൂടിയാണിത്.നവംബര്‍ മാസത്തില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നുവര്‍ഷ വാറന്‍ഡിയോടെയുള്ള ലാപ്‌ടോപുകളില്‍ കൈറ്റിന്റെ മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ലികേഷനുകളും പ്രീ-ലോഡു ചെയ്താണ് സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്നത്.ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്ന രൂപത്തില്‍ സ്‌കൂളുകളില്‍ നിന്നും നേരത്തെ'സമ്പൂര്‍ണ' പോര്‍ടലില്‍ ഉപകരണങ്ങള്‍ ആവശ്യമുണ്ട് എന്ന്രേഖപ്പെടുത്തിയ കുട്ടികള്‍ക്കാണ് ലാപ്‌ടോപുകള്‍ നല്‍കുക.

ഇതിനായി സ്‌കൂളുകളും രക്ഷിതാവും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കും.ഒരു ലാപ്‌ടോപിന് നികുതിയുള്‍പ്പെടെ18,000/രൂപ എന്ന നിരക്കില്‍81.56കോടിരൂപയ്ക്കുള്ള ലാപ്‌ടോപുകളാണ് ഒരു മാസത്തിനകം വിതരണംപൂര്‍ത്തിയാക്കുക.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇനി പൊതുവിഭാഗത്തിലുള്ളതും,ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിലുള്ളതുമായ ഏകദേശം3.5ലക്ഷം കുട്ടികളാണുള്ളത്.ഇവര്‍ക്ക് ഘട്ടംഘട്ടമായി ഉപകരണങ്ങള്‍ നല്‍കി സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സാധ്യതകൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സര്‍കാര്‍ പദ്ധതിയിടുന്നത്.

വിതരണോദ്ഘാടന ചടങ്ങില്‍ ധനവകുപ്പുമന്ത്രി കെ എന്‍ബാലഗോപാല്‍,പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി,പട്ടികജാതി-പട്ടികവര്‍ഗ വകുപ്പു മന്ത്രി കെരാധാകൃഷ്ണന്‍,ചീഫ് സെക്രടെറിഡോ.വി പിജോയ്,ഐ ടിവകുപ്പ് പ്രിന്‍സിപല്‍ സെക്രടെറി വിശ്വനാഥ് സിന്‍ഹ,പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപല്‍ സെക്രടെറിഎ പി എംമുഹമ്മദ് ഹനീഷ്,എസ് സി/എസ് ടിവകുപ്പ് സെക്രടെറി പ്രണബ് ജ്യോതിനാഥ്,കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
'Vidyakiranam' project: Launch of a project to provide laptops to all ST children, Thiruvananthapuram, News, Inauguration, Chief Minister, Pinarayi vijayan, Education, Students, Laptop, Kerala


Keywords: 'Vidyakiranam' project: Launch of a project to provide laptops to all ST children, Thiruvananthapuram, News, Inauguration, Chief Minister, Pinarayi vijayan, Education, Students, Laptop, Kerala.

Post a Comment