തിരുവനന്തപുരം: (www.kvartha.com 25.10.2021) സംസ്ഥാനത്ത് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ വടക്കാഞ്ചേരി സബ് കോടതി ഉള്‍പെടുന്നത് മൂന്നാമതായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ കോടതികള്‍ ആരംഭിക്കുന്നതിന് സര്‍കാര്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതികള്‍ ആരംഭിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അവ നിലവില്‍ വരുന്ന മുറയ്ക്ക് പുതിയ കോടതികള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Vadakkancherry Sub-Court is the 3rd priority list for setting up new courts in the state; CM's reply to Xavier Chittilappilly's submission, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Court, Kerala.