Follow KVARTHA on Google news Follow Us!
ad

പന്തീരാങ്കാവ് യു എ പി എ കേസ്; അലന്‍ ശുഐബിനും താഹ ഫസലിനുമെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി; സര്‍കാരിന് തിരിച്ചടി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Supreme Court of India,Maoists,Criticism,Bail,National,
ന്യൂഡെല്‍ഹി: (www.kvartha.com 28.10.2021) പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ശുഐബിനും താഹ ഫസലിനുമെതിരെ ചുമത്തിയ യു എ പി എ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍കില്ലെന്ന് സുപ്രീംകോടതി. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ലെന്ന് പറഞ്ഞ കോടതി മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍കുകയുള്ളൂവെന്നും വ്യക്തമാക്കി.

താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക പരാമര്‍ശം. അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.

ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. അതിനാല്‍ അവരുടെ പക്കല്‍ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. 

എന്നാല്‍ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനം ആണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം സുപ്രീംകോടതിയുടെ ഈ നിലപാട് സര്‍കാരിന് തിരിച്ചടിയായിരിക്കയാണ്.

2020 സെപ്റ്റംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന്‍ ശുഐബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈകോടതി ശരി വച്ചിരുന്നു. 

UAPA will not stand against Alan and Taha says Supreme Court, New Delhi, News, Supreme Court of India, Maoists, Criticism, Bail, National

ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Keywords: UAPA will not stand against Alan and Taha says Supreme Court, New Delhi, News, Supreme Court of India, Maoists, Criticism, Bail, National.

Post a Comment