ദുബൈ: (www.kvartha.com 25.10.2021) പോളിയോ നിർമാർജനത്തിൽ യു എ ഇ കൈവരിച്ചത് അതി മഹത്തായ നേട്ടമെന്ന് ആരോഗ്യമന്ത്രാലയം അൻഡർ സെക്രടറിയും എമിറേറ്റ്സ് ഹെൽത് സെർവീസ് ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. മുഹമ്മദ് സലീം അൽ ഉലമ. 1992-ന് ശേഷം യു എ ഇയിൽ ഒരൊറ്റ പോളിയോ കേസ് പോലും റിപോർട് ചെയ്യപ്പെട്ടിട്ടില്ല
സമയബന്ധിതമായ കുത്തിവെപ്പും ആരോഗ്യമേഖലയുടെ നിസ്സീമമായ പ്രവർത്തനങ്ങളുമാണ് ഇത് സാധിതപ്രായമാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യമേഖല തയ്യാറാക്കിയ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ വമ്പൻ നേട്ടത്തിന് വഴിയൊരുക്കിയത്.
ശാസ്ത്രീയവും കൃത്യതയുമുള്ള പ്രവർത്തനങ്ങളാണ് യു എ ഇ നടപ്പാക്കിയ പോളിയോ നിർമാർജന യജ്ഞത്തിന്റെ കാതൽ. കുട്ടികളിൽ വാക്സിനേഷൻ കൃത്യതയോടെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഡോ. മുഹമ്മദ് സലീം പറഞ്ഞു. ഒക്ടോബർ 24 'ലോക പോളിയോ ദിനത്തിന്' മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കിയത്.
Keywords: News, International, UAE, Dubai, Pulse Polio, Case, Minister, Goverment, Report, World, Vaccine, Children, Report by: Qasim Mo'hd Udumbunthala, UAE made great strides in eradicating polio.