നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷടറും അടച്ചു
Oct 27, 2021, 19:23 IST
ഇടുക്കി: (www.kvartha.com 27.10.2021) ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷടറുകളിൽ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് മൂന്നാമത്തെ ഷടറും അടക്കാൻ സംസ്ഥാന റൂൾ ലെവൽ കമിറ്റി തീരുമാനിച്ചത്. രണ്ട് ഷടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റീമീറ്ററായി ഉയർത്തുകയും ചെയ്‌തു. ജലനിരപ്പ് 2397.90 അടിയിലെത്തിയതോടെയാണ് ഷടർ അടയ്‌ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്‌ടർ അനുമതി നൽകിയത്.
ഒക്ടോബർ 19നാണ് ഇടുക്കിയിലെ മൂന്ന് ഷടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂൾ ലെവൽ നിലവിൽ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷടറുകൾ അടച്ചു. മൂന്നാമത്തെ ഷടർ 40 സെൻ്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഷടർ വഴി പുറത്തേക്ക് ഒഴുകിയത്. നിലവിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Keywords: Kerala, Idukki, News, Dam, District Collector, Third shutter of the Idukki dam closed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.