കേരളത്തിൽ 19 വരെ വൈദ്യുതി നിയന്ത്രണം ഇല്ല; കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കും

 


തിരുവനന്തപുരം: (www.kvartha.com 13.10.2021) കൽക്കരിക്ഷാമം കാരണം കേരളത്തിന് പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടെങ്കിലും 19 വരെ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ദിവസം 300 മെഗാവാടിന്റെ കുറവുണ്ട്. ദിവസവും 100 മെഗാവാട് കൂടിയവിലയ്ക്ക് വാങ്ങി തത്കാലം പ്രതിസന്ധി പരിഹരിക്കുമെന്നും വൈദ്യുതി മന്ത്രി സൂചിപ്പിച്ചു.

   
കേരളത്തിൽ 19 വരെ വൈദ്യുതി നിയന്ത്രണം ഇല്ല; കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കും



'ഇപ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില നിയന്ത്രണങ്ങളിലൂടെയാണ് വൈദ്യുതിവിതരണം തടസപ്പെടാതെ നടത്തുന്നത്. ഇതിനപ്പുറം ലോഡ് ഷെഡിങ്ങോ, പവർ കടോ ഇപ്പോൾ ഏർപെടുത്തില്ല. 19-ന് യോഗം ചേർന്ന് തീരുമാനമെടുക്കും' വൈദ്യുതി മന്ത്രി പറഞ്ഞു.

വൈദ്യതി ലഭ്യതയിലെ കുറവിനെപ്പറ്റി മുഖ്യമന്ത്രിയുമായി ചർചചെയ്തശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

കേരളത്തിന് വൈദ്യുതിനൽകിയിരുന്ന രണ്ടു താപനിലയങ്ങൾ പ്രവർത്തനം നിർത്തി. മറ്റുപല വൈദ്യുതിനിലയങ്ങളും വിഹിതം കുറച്ചു. 3800 മെഗാവാട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതിൽ 1600 മെഗാവാട് ആഭ്യന്തര ഉത്‌പാദനവും 2200 മെഗാവാട് കരാർ പ്രകാരം ലഭിക്കേണ്ടതുമാണ്. ഇപ്പോൾ 1800 മുതൽ 1900 വരെമാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനു പകരമായാണ് വലിയ വിലനൽകി വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടുകോടിയാണ് ഇതിനുവേണ്ടത്. അധികച്ചെലവ് നേരിടാൻ കെ എസ് ഇ ബി ക്ക്‌ സർകാരിന്റെ സഹായം ലഭിച്ചാൽ നിയന്ത്രണങ്ങൾ വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

Keywords:  KSEB, Kerala, Electricity, Government,  There is no power regulation in Kerala till Octobar 19. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia