ദുബൈ: (www.kvartha.com 26.10.2021) ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രികന്‍ വികെറ്റ് കീപെര്‍ ബാറ്റര്‍ ക്വിന്റന്‍ ഡികോക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചിട്ടാണെന്ന് ക്രികെറ്റ് സൗതാഫ്രിക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രികെറ്റ് സൗതാഫ്രിക ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൂപെര്‍ 12-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിന് മുമ്പ് 'ബ്ലാക് ലിവ്സ് മാറ്ററി'ന് പിന്തുണ അറിയിച്ച് താരങ്ങള്‍ മുട്ടുകുത്തി നില്‍ക്കണമെന്ന് ദക്ഷിണാഫ്രികന്‍ ക്രികെറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെ ഡി കോക് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
'പ്രതിഷേധിക്കാന്‍ മടിച്ച ഡികോകിന്റെ തീരുമാനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപോര്‍ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും', എന്ന് വാര്‍ത്താകുറിപ്പില്‍ ക്രികെറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ കാംപെയ്‌ന്റെ ഭാഗമാകാനോ ഡികോക് തയാറായിരുന്നില്ല.
അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ഡികോക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ കാപ്റ്റന്‍ തെംബ ബവുമ പറഞ്ഞിരുന്നത്. ദക്ഷിണാഫ്രികന്‍ ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന്‍ വാട്സണ്‍ ഇതിനോട് പ്രതികരിച്ചത്. ഡി കോകിനെ വിമര്‍ശിച്ച് ഡാരന്‍ സമി, ദിനേശ് കാര്‍ത്തിക് എന്നിവരും രംഗത്തെത്തി.
ഡി കോകിന് പകരം റീസ ഹെന്‍ഡ്രിക്സാണ് വിന്‍ഡീസിനെതിരേ കളിച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക എട്ടു വികെറ്റിന് വിജയിച്ചു.
🇿🇦 Cricket South Africa (CSA) has noted the personal decision by South African wicketkeeper Quinton de Kock not to “take the knee” ahead of Tuesday’s game against the West Indies.
— Cricket South Africa (@OfficialCSA) October 26, 2021
➡️ Full statement: https://t.co/cmEiA9JZy7 pic.twitter.com/4vOqkXz0DX
Keywords: T20 World Cup: Quinton de Kock pulls out of West Indies clash, CSA to investigate matter, Dubai, News, Cricket, West Indies, South Africa, Gulf, World, Twiter.