പ്രധാനമന്ത്രിക്ക് ഒലീവില ചില്ല പതിച്ച വെങ്കല ഫലകം സമ്മാനമായി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ; വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി തിരിച്ചുനല്‍കിയ സമ്മാനം

 


വതിക്കാന്‍ സിറ്റി: (www.kvartha.com 30.10.2021) വതികാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒലിവില ചില്ല പതിച്ച വെങ്കല ഫലകം സമ്മാനമായി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ. ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമാണ് ഒലിവില. 'മരുഭൂമിയും പൂന്തോട്ടമാകും' എന്ന് വെങ്കല ഫലകത്തില്‍ ആലേപനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് ഒലീവില ചില്ല പതിച്ച വെങ്കല ഫലകം സമ്മാനമായി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ; വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി തിരിച്ചുനല്‍കിയ സമ്മാനം


എന്നാല്‍ വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി മാര്‍പാപയ്ക്കു സമ്മാനമായി നല്‍കിയത്. ഇന്‍ഡ്യയില്‍ പ്രത്യേകമായി നിര്‍മിച്ചത് എന്ന ആമുഖത്തോടെയാണു മെഴുകുതിരി പീഠം മോദി കൈമാറിയത്.

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്‍ഡ്യ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് 'ദ് ക്ലൈമെറ്റ് ക്ലൈംബ്' എന്ന പുസ്തകത്തില്‍ പറയുന്നത്. പിന്നാലെ മോദിക്ക് നല്‍കിയ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപയും വിശദീകരിച്ചു.

പേപല്‍ ഹൗസ് ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപയെ മോദി ഇന്‍ഡ്യയിലേക്കു ക്ഷണിച്ചിരുന്നു. 20 മിനുട് നേരം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

Keywords:  Specially-made candle holder to bronze plaque: PM Modi, Pope Francis exchange gifts in Vatican City, Prime Minister, Rome, News, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia