SWISS-TOWER 24/07/2023

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം; നിയമനടപടികളുമായി നടി സാമന്ത

 


ഹൈദരാബാദ്: (www.kvartha.com 21.10.2021) വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടി സാമന്ത. ഈ മാസമാദ്യമാണ് നടന്‍ നാഗചൈതന്യയുമായുള്ള മൂന്നുവര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി താരം പുറംലോകത്തെ അറിയിച്ചത്. അതിന് പിന്നാലെയാണ് നടിക്കെതിരെ മോശം പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലിനും അഭിഭാഷകനായ വെങ്കട് റാവുവിനുമെതിരെയാണ് നടപടി.
Aster mims 04/11/2022

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം; നിയമനടപടികളുമായി നടി സാമന്ത

അകിനേനി കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട വെങ്കട് റാവു സാമന്തയ്ക്കെതിരെ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണെന്നും എന്നാല്‍ സാമന്ത, അകിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടി അല്ലെന്നും വെങ്കട് റാവു വീഡിയോയില്‍ പറഞ്ഞിരുന്നു. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലും സമാനമായ ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ത്തിയത്.
ഇരുവര്‍ക്കുമെതിരെ സാമന്ത വക്കീല്‍ നോടിസ് അയച്ചുവെന്ന് തെലുങ്ക് ഐഎന്‍എസ് റിപോര്‍ട് ചെയ്തു.

2018 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. നാലാം വിവാഹ വാര്‍ഷികത്തിന് അഞ്ചുദിവസം മുമ്പാണ് താനും നാഗചൈതന്യം വേര്‍പിരിയാന്‍ പോകുന്നതായുള്ള വിവരം സാമന്ത പുറംലോകത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ നാഗചൈതന്യയും പ്രതികരിച്ചിരുന്നു.

Keywords:  Samantha Ruth Prabhu files defamation lawsuits against YouTube channels: Report, Hyderabad, News, Cinema, Actress, Family, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia