'പ്രണയാഭ്യര്‍ഥന എതിര്‍ത്തു'; എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി കുത്തേറ്റ് മരിച്ചു, പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ അറസ്റ്റില്‍
Oct 13, 2021, 12:22 IST
പുനെ: (www.kvartha.com 13.10.2021) എട്ടാം ക്ലാസുകാരിയായ 14കാരി കുത്തേറ്റ് മരിച്ചു. പ്രണയാഭ്യര്‍ഥന എതിര്‍ത്തതിന് കബഡി താരമായ പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ഥന നടത്തിയ ബന്ധുവായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. പുനെയിലെ ബിബ് വേവാഡിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ് വേവാഡി പൊലീസ് സ്റ്റേഷനിലെ എസ് ഐ സുനില്‍കുമാര്‍ പറഞ്ഞു. എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി കബഡി പരിശീലനത്തിന് പോകുന്ന ഗ്രൗന്‍ഡിനടുത്താണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മോടോര്‍ സൈകിളില്‍ 5.45നോടടുത്ത് പ്രതികള്‍ സ്ഥലത്തെത്തുകയും പെണ്‍കുട്ടിയോട് സംസാരിക്കുന്നതിനിടെ വാഗ്വാദവുണ്ടാകുകകയും ചെയ്തു. ഉടന്‍ കത്തിയെടുത്ത് പലതവണ കുത്തുകയായിരുന്നു 22 കാരനായ പ്രതി. കുത്തേറ്റ് പിടയുന്ന പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് മൂന്നുപേരും കടന്നുകളഞ്ഞു.
പെണ്‍കുട്ടി അവിടെവച്ച് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയാറായില്ല. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയളെ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവ് ക്രൂരത ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.