തിരുവനന്തപുരം: (www.kvartha.com 26.10.2021) ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പതു മുതല്‍ അനിശ്ചിത കാലത്തേക്ക് സെര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ആറു രൂപയാക്കുക, തുടര്‍ന്നുള്ള ചാര്‍ജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെര്‍വീസ് നിര്‍ത്തിവെക്കുന്നത്.
കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്. സബ്‌സിഡിയുമില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകള്‍ നേരത്തേ പറഞ്ഞിരുന്നു. ഡീസല്‍വില 100 രൂപ കടന്ന സാഹചര്യത്തില്‍ നിരത്തുകളില്‍ മുഴുവന്‍ സ്വകാര്യ ബസുകളും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
നവംബര്‍ ഒമ്പതു മുതല്‍ അനശ്ചിത കാലത്തേക്ക് ബസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് അറിയിച്ചു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിക്കു നോടിസ് നല്‍കി. ചൊവ്വാഴ്ച രാവിലെ സമിതി ഭാരവാഹികളായ ലോറന്‍സ് ബാബു (ചെയര്‍മാന്‍ ) ടി ഗോപിനാഥന്‍ (ജനറല്‍ കണ്‍വീനര്‍ ) ഗോകുലം ഗോകുല്‍ദാസ് (വൈസ് ചെയര്‍മാന്‍ ) തുടങ്ങിയവര്‍ മന്ത്രിയെ നേരിട്ടു കണ്ടാണ് നിവേദനം നല്‍കിയത്. സമരം തുടങ്ങുന്ന ദിവസം മുതല്‍ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Keywords: Private bus strike November 9 onwards, Thiruvananthapuram, News, Diesel, Increased, Strike, Minister, Kerala.