ട്രെയിനിൽനിന്ന്​​ കാൽവഴുതി വീണ ഗർഭിണിക്ക്​ രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ; വിഡിയോ വൈറൽ

മുംബൈ: (www.kvartha.com 19.10.2021) ട്രെയിനിൽനിന്ന്​​ കാൽവഴുതി വീണ ഗർഭിണിക്ക്​ രക്ഷനായി പൊലീസ് ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ കല്യാൺ റെയിൽവേ സ്​റ്റേഷനിലെ റെയിൽവേ പ്രൊടക്ഷൻ ഫോഴ്​സ്​ കോൺസ്റ്റബിൾ എസ്​ ആർ ഖാൻദേക്കറാണ് രക്ഷകനായി എത്തിയത്. തിങ്കളാഴ്ച പുലർചെ കല്യാൺ റെയിൽവേ സ്​റ്റേഷനിലായിരുന്നു സംഭവം.

News, India, Mumbai, Railway, Train, Accident, Police, Women, CCTV, Video, Viral, Social Media, Police officer rescues Pregnant woman who slipped off Train; Video goes viral.

ട്രെയിൻ സ്​റ്റേഷനിൽനിന്ന്​ പുറപ്പെടാൻ ഒരുങ്ങുമ്പോൾ വാതിലിന്​ സമീപമായിരുന്നു യുവതി നിന്നിരുന്നത്. പെട്ടെന്നു ബാലൻസ് തെറ്റി കാൽവഴുതി പ്ലാറ്റ്​ഫോമിനും പാളത്തിനുമിടയിൽ വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ഖാൻദേക്കർ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെ രക്ഷപ്പെടുത്തുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവരുകയും സെകെന്‍റുകൾക്കുള്ളിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്​തു. അതേസമയം നിരവധി പേരാണ് ഖാൻദേക്കർക്ക് അഭിനന്ദനവുമായി എത്തിയത്.


Keywords: News, India, Mumbai, Railway, Train, Accident, Police, Women, CCTV, Video, Viral, Social Media, Police officer rescues Pregnant woman who slipped off Train; Video goes viral.


< !- START disable copy paste -->

Post a Comment

Previous Post Next Post