Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി

Police arrested prime suspect on Trivandrum corporation tax fraud case#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 26.10.2021) കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി നേമം സോണല്‍ ഡിവിഷന്‍ സൂപ്രണ്ട് എസ് ശാന്തി അറസ്റ്റില്‍. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ശാന്തി ഒളിവില്‍ പോയിരുന്നു. പുലര്‍ചെ ശാന്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് നേമം പൊലീസില്‍ കീഴടങ്ങിയത്. 

നികുതി വെട്ടിപ്പില്‍ നാലാമത്തെ പ്രതിയാണ് ശാന്തി. കേസില്‍ ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ബിജു, നേമം സോണിലെ കാഷ്യര്‍ സുനിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. നികുതി വെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

News, Kerala, State, Thiruvananthapuram, Fraud, Case, Police arrested prime suspect  on Trivandrum corporation tax fraud case


27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണല്‍ ഓഫീസില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്.

നികുതി വെട്ടിപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ നിരാഹാര സമരം നടത്തിയിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Fraud, Case, Police arrested prime suspect  on Trivandrum corporation tax fraud case

Post a Comment