ഭോപാല്‍: (www.kvartha.com 24.10.2021) ഒന്നരവയസുള്ള കുഞ്ഞുമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥ. ഉത്തരവാദിത്തമുള്ള ജോലിയ്‌ക്കൊപ്പം മക്കള്‍ക്കായി സമയം നീക്കി വയ്ക്കാന്‍ സാധിക്കാത്തതിന്റെ വിഷമതകള്‍ അനുഭവിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നിന്നും പുറത്തുവന്നത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഡെപ്യൂടി പൊലീസ് സൂപ്രണ്ടായ മോണിക സിംങ്ങും ഒന്നര വയസുകാരി മകളുമാണ് താരമാകുന്നത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അലിരാജ്പൂരിലെ ഹെലിപാഡിലാണ് മോണികാ സിങ്ങിന് ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും മകള്‍ ഉണര്‍ന്നിരുന്നു. അമ്മയ്‌ക്കൊപ്പം വന്നേ തീരൂ എന്ന് കുഞ്ഞ് വാശിപിടിച്ചു കരഞ്ഞു. ഇതോടെ ആ അമ്മയുടെ മനസ് ഒന്നുപിടഞ്ഞു. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോരാന്‍ സാധിക്കാതെ വന്നതോടെ അവര്‍ ഒപ്പം കൂട്ടുകയായിരുന്നു.
ജോലിയില്‍ കൃത്യത പാലിക്കുന്നതിനൊപ്പം അമ്മ എന്ന നിലയിലുള്ള കടമയും നിറവേറ്റുന്നത് പ്രധാനമാണെന്ന് അറിയാവുന്നതിനാലാണ് താന്‍ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മോണിക സിങ് പറയുന്നു.
കാരി ബാഗില്‍ മകളെ ഇരുത്തിയാണ് മോണിക സിംഗ് ഹെലിപ്പാട് ഡ്യൂടി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുകയും ചെയ്തു. ഹെലിപ്പാഡില്‍വച്ച് മുഖ്യമന്ത്രി കുഞ്ഞിനെ ലാളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുടെ ജോലിയോടുള്ള സമര്‍പണ മനോഭാവത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. സംസ്ഥാനത്തിന് അഭിമാനമാണ് മോണികയെന്നും കുറിപ്പില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മോണികയുടെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പോസ്റ്റ്.
എന്നാല്‍ സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒന്നര വയസുമാത്രം പ്രായമുള്ള മകളുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊരിവെയിലില്‍ ഹെലിപ്പാട് ഡ്യൂടിക്ക് നിയോഗിച്ചതിനെതിരെയാണ് വിമര്‍ശനം.
Keywords: Photo of Woman Cop Carrying Toddler Daughter to Duty at Helipad Goes Viral, Wins MP CM’s Praise, Madhya pradesh, Chief Minister, Police, Daughter, Social Media, National, News.अलीराजपुर यात्रा के दौरान मैंने देखा कि डीएसपी मोनिका सिंह अपनी डेढ़ वर्ष की बेटी को बेबी कैरियर बैग में लिए ड्यूटी पर तैनात थीं।
— Shivraj Singh Chouhan (@ChouhanShivraj) October 20, 2021
अपने कर्तव्य के प्रति उनका यह समर्पण अभिनंदनीय है। मध्यप्रदेश को आप पर गर्व है।
मैं उन्हें अपनी शुभकामनाएं और लाडली बिटिया को आशीर्वाद देता हूं। pic.twitter.com/XFk7h2yxyY