മൊബൈല്‍ റീചാര്‍ജിന് ഇനി സെര്‍വീസ് ചാര്‍ജും; നീക്കവുമായി ഫോണ്‍പേ; ചാര്‍ജ് ഇങ്ങനെ!
Oct 24, 2021, 18:57 IST
മുംബൈ: (www.kvartha.com 24.10.2021) മൊബൈല്‍ റീചാര്‍ജിന് ഇനി സെര്‍വീസ് ചാര്‍ജും, നീക്കവുമായി ഫോണ്‍പേ. വാള്‍മാര്‍ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ, യു പി ഐ ഉള്‍പെടെയുള്ള ചില ഇടപാടുകള്‍ക്കാണ് പ്രൊസസിങ് ഫീ ഈടാക്കി തുടങ്ങിയത്.
സെപ്റ്റംബറില്‍ മാത്രം 165 കോടി യുപിഐ ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡിജിറ്റല്‍ പണമിടപാട് ആപാണ് ഫോണ്‍പേ. ഇന്‍ഡ്യയില്‍ 40 ശതമാനം മാര്‍കെറ്റ് ഷെയറാണ് അവര്‍ക്കുള്ളത്. ഗൂഗിള്‍പേയാണ് യുപിഐ ആപുകളില്‍ ഇന്‍ഡ്യയില്‍ രണ്ടാമത്.
50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഫോണ്‍പേ ഈടാക്കുന്നത്. അതേസമയം, 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. 50നും 100നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് ഈടാക്കുന്നത്.
എന്നാല്‍ ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാര്‍ജുകള്‍ക്കോ ബില്‍ പേയ്മെന്റുകള്‍ക്കോ ഫീസ് ഈടാക്കുന്നില്ല. ഇവരും ഫോണ്‍പേയുടെ പാതപിന്‍തുടരുമോ എന്ന ആശങ്കയും യൂസര്‍മാര്‍ക്കിടയിലുണ്ട്.
Keywords: PhonePe starts charging transaction fees on mobile recharge above Rs. 50, Mumbai, News, Business, Technology, Mobile Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.