സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത: ആറു ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു; മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി

തിരുവനന്തപുരം: (www.kvartha.com 14.10.2021) സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ആറു ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചത്. മലയോര മേഖലകളില്‍ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
                                            
News, Kerala, Thiruvananthapuram, State, Rain, Alerts, Kasaragod, Kannur, Wayanad, Kozhikode, Malappuram, Palakkad, Top-Headlines, Orange alert issued in six districts as two more days of heavy rains are expected in the state.

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ചെ മുതല്‍ മഴ കുറഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞ് പോയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. 15 ക്യാംപുകളില്‍ രണ്ടെണ്ണം ഒഴികെയുള്ളവയെല്ലാം പിരിച്ചു വിട്ടു. കോഴിക്കോട് താലൂകിലെ 12 ക്യാംപും കൊയിലാണ്ടി താലൂകിലെ ഒരു ക്യാംപുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വിലേജില്‍ ഒരു ക്യാംപും കച്ചേരി വിലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാംപുമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരാണ് ഉള്ളത്.

അതേസമയം മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍കാലം തുറക്കേണ്ടെന്നാണ് തീരുമാനമെന്ന് വൈദ്യുതി ബോര്‍ഡ് അതികൃതര്‍ അറിയിച്ചു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമിഷന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ നീല അലേര്‍ട് പ്രഖ്യാപിക്കും. 2389.78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

Keywords: News, Kerala, Thiruvananthapuram, State, Rain, Alerts, Kasaragod, Kannur, Wayanad, Kozhikode, Malappuram, Palakkad, Top-Headlines, Orange alert issued in six districts as two more days of heavy rains are expected in the state.
< !- START disable copy paste -->

Post a Comment

Previous Post Next Post