ഷോറൂമില്‍ നിന്നു പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി; കടയുടെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു, വാഹനത്തിന്റെ മുന്‍വശവും തകര്‍ന്നു
Oct 29, 2021, 18:09 IST
കോഴിക്കോട്: (www.kvartha.com 28.10.2021) ഷോറൂമില്‍ നിന്നു പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി അപകടം. കടയുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയറയിലാണ് അപകടം. ആര്‍ക്കും പരിക്കില്ല.
ഷോറൂമില്‍ നിന്ന് പുതിയ കാറിന്റെ താകോല്‍ ഏറ്റുവങ്ങി, ചക്രത്തിനടിയില്‍ നാരങ്ങവച്ചു എല്ലാവരില്‍ നിന്നും ആശംസകള്‍ ഏറ്റുവാങ്ങി ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നേരെ മുന്നിലുണ്ടായിരുന്ന ഫര്‍ണിചര്‍ കടയിലേക്ക് ഇടിച്ചുകയറി വണ്ടി നിന്നു. മാനുവല്‍ ഓപ്ഷനിലുള്ള കാറായിരുന്നു അപകടത്തില്‍പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ഉത്തരേന്‍ഡ്യയില്‍ ഇത്തരത്തില്‍ ഒരു അപകടം ഉണ്ടായിരുന്നു. അന്ന് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മാനുവല്‍ ഓപ്ഷനിലുള്ള കാര്‍ ഓടിച്ചു പരിചയിച്ചയാള്‍ പുതുതായി ഓടോമറ്റിക് കാര്‍ വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് അന്ന് അപകടം ഉണ്ടായത്. കാര്‍ മുകളിലെ നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
Keywords: New Car Met With Accident at Kozhikode, Kozhikode, News, Accident, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.