നെടുമുടി വേണുവിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി, പ്രിയ സഹപ്രവര്‍ത്തകനെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ ഇടറി മോഹന്‍ലാല്‍

തിരുവനന്തപുരം: (www.kvartha.com 12.10.2021) അതുല്യകലാകാരന്‍ നെടുമുടി വേണുവിന് ആദരാഞ്ജലികള്‍ അര്‍പിച്ച് നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുന്നന്‍പാറയിലെ നെടുമുടിയുടെ വീട്ടിലെത്തിയാണ് ഇരുവരും അന്ത്യോപചാരമര്‍പിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് മമ്മൂട്ടി നെടുമുടിയുടെ വീട്ടിലെത്തിയത്.

Nedumudi Venu : Mohanlal and Mammootty get emotional as they pay their last respects, Thiruvananthapuram, News, Cinema, Actor, Dead, Mammootty, Mohanlal, Kerala

നെടുമുടിയുടെ വേര്‍പാട് വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. രണ്ടാഴ്ച മുമ്പുവരെ തനിക്കൊപ്പം അഭിനയിച്ച നെടുമുടി വേണുവിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുഴു, ഭീഷ്മപര്‍വം എന്നീ ചിത്രങ്ങളിലഭിനയിക്കുമ്പോള്‍ വളരെ ഉല്ലാസവാനായിരുന്നുവെന്നും അവിടെ നിന്ന് പിരിഞ്ഞശേഷം ഇപ്പോഴുണ്ടായത് വലിയ ആഘാതമാണെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന മോഹന്‍ലാല്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അന്തിമോപചാരമര്‍പിക്കാനെത്തിയത്. നെടുമുടി വേണുവിന്റെ ഭാര്യ സുശീലയെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച മോഹന്‍ലാല്‍ ഏറെ നേരം അവിടെ ചിലവഴിച്ചു.

ചേട്ടനും അനിയനും തുടങ്ങി അച്ഛനും മകനുമായി വരെ ഒരുമിച്ചഭിനയിച്ച അനുഭവം മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു. സഹോദരന്‍ എന്നുപറയുന്നതിനേക്കാള്‍ എത്രയോ മുകളിലായിരുന്നു നെടുമുടിയുമായുള്ള ബന്ധമെന്നും താരം അയവിറക്കി.

നഷ്ടം എന്ന വാക്കുപയോഗിച്ചല്ല ഈ വേര്‍പാടിനെ വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രിയ സഹപ്രവര്‍ത്തകനെക്കുറിച്ച് മാധ്യമങ്ങളോട് പറയുമ്പോള്‍ ആ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. പറഞ്ഞുകൊണ്ടിരുന്ന വാക്കുകള്‍ പൂര്‍ത്തിയാക്കാതെയാണ് അവിടെനിന്നും മോഹന്‍ലാല്‍ യാത്രയായത്.

Keywords: Nedumudi Venu : Mohanlal and Mammootty get emotional as they pay their last respects, Thiruvananthapuram, News, Cinema, Actor, Dead, Mammootty, Mohanlal, Kerala.

Post a Comment

Previous Post Next Post