നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

 


തിരുവനന്തപുരം: (www.kvartha.com 11.10.2021) ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാന്തി കവാടത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.

നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ നെടുമുടിവേണുവിന്റെ ആരോഗ്യനില മോശമയിരുന്നു.

തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ച താരത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാത്രിയോടെ തീര്‍ത്തും മോശമായി. മരണസമയം ഭാര്യ സുശീലയും മക്കളായ കണ്ണന്‍ വേണുവും, ഉണ്ണി വേണുവും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം കുണ്ടമണ്‍ഭാഗത്തുളള വീട്ടിലേക്ക് കൊണ്ടുപോയി.

വെള്ളിത്തിരയിലെ പകര്‍ന്നാട്ടങ്ങളില്‍ മാത്രമല്ല പരമ്പര്യകലകളിലും നാടന്‍പാട്ടുകളിലും അതീവ തല്‍പരനായിരുന്നു നെടുമുടി വേണു. അഭിനയത്തിനൊപ്പം പാട്ടും മൃദഗവായനയും ഉടുക്കുകൊട്ടുമൊക്കെയായി സജീവമായിരുന്നു വേണുവിന്റെ ജീവിതം.

Keywords:  Nedumudi Venu funeral at Saanthi Kavadam, Thiruvananthapuram, News, Dead Body, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia