Follow KVARTHA on Google news Follow Us!
ad

കതോലികാ സഭയ്ക്ക് കേന്ദ്രസര്‍കാര്‍ നല്‍കുന്ന പ്രാധാന്യമാണ് നരേന്ദ്ര മോദിയും മാര്‍പാപയും തമ്മിലെ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നത്; ലോകത്തിന് നല്‍കുന്നത് സമാധാനത്തിന്റെ സന്ദേശമെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Prime Minister,Narendra Modi,Meeting,V.Muraleedaran,Minister,Kerala,
കണ്ണൂര്‍: (www.kvartha.com 30.10.2021) കതോലികാ സഭയ്ക്ക് കേന്ദ്രസര്‍കാര്‍ നല്‍കുന്ന പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പാപയും തമ്മിലെ കൂടിക്കാഴ്ചയിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സമാധാനത്തിന്റെ സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Minister V Muraleedaran on PM Modi Pope francis meeting, Kannur,News,Prime Minister, Narendra Modi, Meeting, V Muraleedaran, Minister, Kerala

ഒന്നരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മാര്‍പാപയെ വതികാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ് മാര്‍പാപയെ ആദ്യമായി സന്ദര്‍ശിച്ചത്.

1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ കെ ഗുജ് റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയും ജോണ്‍പോള്‍ മാര്‍പാപയെ സന്ദര്‍ശിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്‍ഡ്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തം ചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ചന നടത്തിയ ശേഷമാണ് മോദി ഇന്‍ഡ്യന്‍ സമൂഹത്തെ കണ്ടത്.

Keywords: Minister V Muraleedaran on PM Modi Pope francis meeting, Kannur,News,Prime Minister, Narendra Modi, Meeting, V Muraleedaran, Minister, Kerala.

Post a Comment