Follow KVARTHA on Google news Follow Us!
ad

തുടർചയായി 14 വർഷം ഒരേ വിലയിൽ വിറ്റ വസ്തു; രാജ്യത്തെ വിലക്കയറ്റം കാരണം അതിനും പിടിച്ചു നിൽക്കാനാവുന്നില്ല; ഡിസംബർ ഒന്ന് മുതൽ തീപ്പെട്ടിയുടെ വിലയും കൂടും

Matchbox price increases after 14 years #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com 24.10.2021) രാജ്യത്ത് നിത്യോപയോഗ സാധനങ്ങൾ അടക്കം എല്ലാത്തിനും അടിക്കടി വിലകൂടിയപ്പോഴും 14 വർഷം ഒരേ വിലയുണ്ടായിരുന്ന വസ്തുവാണ് തീപ്പെട്ടി. എന്നാൽ തീപ്പെട്ടി വ്യവസായത്തിന് പോലും പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണ് ഇപ്പോൾ നേരിടുന്നത്. ഇതോടെ കഴിഞ്ഞദിവസം ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗം ചേർന്ന് ഒരു തീപ്പെട്ടിയുടെ വില ഒരു രൂപയിൽ നിന്ന് രണ്ട് രൂപയാക്കാൻ തീരുമാനിച്ചു. ഡിസംബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
       
News, Fire, Price, Cash, National, Chennai, Tamilnadu, India, State, workers, Women, Farmers, Top-Headlines, Matchbox price increases after 14 years.

2007 ലാണ് അവസാനമായി തീപ്പെട്ടിയുടെ വില വർധിപ്പിച്ചത്. അന്ന് 50 പൈസയിൽ ഒരു രൂപ ആയാണ് വർധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതാണ് വില കൂട്ടാനുള്ള കാരണമെന്ന് വ്യവസായ പ്രതിനിധികൾ പറഞ്ഞു. 'ഒരു തീപ്പെട്ടി ഉണ്ടാക്കാൻ 14 അസംസ്കൃത വസ്തുക്കൾ ആവശ്യമാണ്. ഒരു കിലോഗ്രാം റെഡ് ഫോസ്ഫറസിന്റെ വില 425 രൂപയിൽ നിന്ന് 810 രൂപയായും മെഴുക് 58 രൂപയിൽ നിന്ന് 80 രൂപയായും പുറം ബോക്സ് ബോർഡ് 36 ൽ നിന്ന് 55 രൂപയായും അകത്തെ ബോക്സ് ബോർഡ് 32 മുതൽ 58 രൂപയായും ഉയർന്നു' - നിർമാതാക്കൾ പറയുന്നു.

തമിഴ്‌നാടിലുടനീളം ഏകദേശം നാല് ലക്ഷത്തോളം പേർ ഈ വ്യവസായത്തിൽ നേരിട്ടോ അല്ലാതെയോ ജോലി ചെയ്യുന്നുണ്ട്. നേരിട്ടുള്ള ജീവനക്കാരിൽ 90 ശതമാനത്തിലധികം സ്ത്രീകളാണ്.


Keywords: News, Fire, Price, Cash, National, Chennai, Tamilnadu, India, State, workers, Women, Farmers, Top-Headlines, Matchbox price increases after 14 years.< !- START disable copy paste -->

Post a Comment