Follow KVARTHA on Google news Follow Us!
ad

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം, വില്ലത്തരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം; റിപോര്‍ട് മന്ത്രിക്ക് കൈമാറി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Report,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2021) മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം, വില്ലത്തരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മാണ ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമിഷന്‍ തയാറാക്കിയ സമാഹൃത റിപോര്‍ട് സര്‍കാരിന് സമര്‍പിച്ചു. 

നിയമ മന്ത്രി പി രാജീവ് ആണ് റിപോര്‍ട് ഏറ്റുവാങ്ങിയത്. നിയമപരിഷ്‌കരണ കമിഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍, ലോ സെക്രടെറി ഹരി വി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപോര്‍ട് കൈമാറിയത്.

Law to prevent witchcraft and superstition, report submitted to minister, Thiruvananthapuram, News, Report, Minister, Kerala

സദാചാര വില്ലത്തരം തടയുന്നതിനും അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം നിര്‍മിക്കണമെന്നും കമിഷന്‍ ശുപാര്‍ശ ചെയ്തു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആള്‍കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിര്‍മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള ഒരു ബില്ല്, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്ന നാലു ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നാലു ബില്ലുകളും റിപോര്‍ടില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

Keywords: Law to prevent witchcraft and superstition, report submitted to minister, Thiruvananthapuram, News, Report, Minister, Kerala.

Post a Comment