കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു
Oct 14, 2021, 14:54 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 14.10.2021) കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ജോയിന്റ് എക്‌സൈസ് കമീഷണര്‍ ഓഫീസിലെ ഡ്രൈവര്‍ പാറക്കണ്ടിയില്‍ സുധീഷ് ആണ് മരിച്ചത്. ചാത്തമംഗലം നെച്ചൂളിയില്‍ പറമ്പിലെ ജോലിക്കിടയില്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു.

വീട്ടുവളപ്പില്‍ ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ എന്നയാള്‍ക്കും കുത്തേറ്റിരുന്നു. പ്ലാവിന് മുകളിലുണ്ടായിരുന്ന കടന്നല്‍ കൂടിനെ പരുന്ത് ആക്രമിച്ചതോടെ കടന്നലുകള്‍ ഇളകുകയായിരുന്നു. പിന്നാലെ രാമചന്ദ്രനെ രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നല്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു സുധീഷിന്റെ മരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.