റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തില്‍; അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാം; ഫീസും മറ്റ് കാര്യങ്ങളും അറിയാം!

 


തിരുവനന്തപുരം : (www.kvartha.com 30.10.2021) റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തില്‍. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള പിവിസി പ്ലാസ്റ്റിക് കാര്‍ഡ് ആക്കാനുള്ള അനുമതി സര്‍കാര്‍ നല്‍കി കഴിഞ്ഞു.

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തില്‍; അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാം; ഫീസും മറ്റ് കാര്യങ്ങളും അറിയാം!

പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡും ഇറേഷന്‍ കാര്‍ഡും അസാധുവാകാത്തതിനാല്‍ ആവശ്യമുള്ളവര്‍ മാത്രം പിവിസി പ്ലാസ്റ്റിക് കാര്‍ഡിന് അപേക്ഷിച്ചാല്‍ മതി. കാര്‍ഡുകളുടെ രൂപം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ നാലിന് പൊതുവിതരണ ഡയറക്ടര്‍ കത്തു നല്‍കിയിരുന്നു. കാര്‍ഡിന്റെ മാതൃകയും തയാറാക്കി നല്‍കി.

കാര്‍ഡ് ആവശ്യമുള്ളവര്‍ അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സോഫ്റ്റ് വെയറില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പൊതുവിതരണ ഡയറക്ടര്‍ക്ക് സര്‍കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍ നിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാര്‍ജായി 40 രൂപയുമാണ് ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍കാരിലേക്കു പ്രത്യേക ഫീസ് ഈടാക്കില്ല. ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91,32,429 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. എഎവൈ (മഞ്ഞകാര്‍ഡ്, അന്ത്യോദയ, അന്നയോജന) 5,90,188, പിഎച്എച് (മുന്‍ഗണനാ വിഭാഗം)33,40,654, എന്‍പിഎസ് (നീല കാര്‍ഡ് സ്റ്റേറ്റ് സബ്‌സിഡി)24,28,035, എന്‍പിഎന്‍എസ് (സബ്‌സിഡി ഇല്ലാത്ത വിഭാഗം) 27,48,272, എന്‍പി(ഐ) (ഹോസ്റ്റലുകളിലും അഭയകേന്ദ്രങ്ങളിലും ഉള്ളവര്‍ക്കായുള്ളത്)25,280.

എഎവൈ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവരോട് കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ സര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 11,587 എഎവൈ കാര്‍ഡുകളും 55,974 എന്‍പിഎസ് കാര്‍ഡുകളും 74,628 പിഎച്എച് കാര്‍ഡുകളും സര്‍കാരിനു സമര്‍പിച്ചു.

Keywords:  Kerala Government introduces smart ration card, Thiruvananthapuram, News, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia