തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം പന്താടാൻ കേരളത്തെ അനുവദിക്കില്ലെന്ന് അൻവർ ബാലസിംഹം

 


അജോ കുറ്റിക്കൻ

ഉത്തമപാളയം: (www.kvartha.com 29.10.2021) തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം പന്താടാൻ കേരളത്തെ അനുവദിക്കില്ലെന്ന് അഞ്ച് ജില്ലാ കർഷക അസോസിയേഷൻ കോ-ഓർഡിനേറ്റർ അൻവർ ബാലസിംഹം പറഞ്ഞു. ന്യൂസ് 18 ന്റെ തമിഴ് ചാനലാണ് അൻവറിന്റെ പ്രസ്താവന പുറത്തുവിട്ടത്.

  
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം  പന്താടാൻ കേരളത്തെ അനുവദിക്കില്ലെന്ന് അൻവർ ബാലസിംഹം



കേരളത്തെ വിശ്വസിച്ച് മുന്നോട്ട് പോകാൻ തയ്യാറല്ല. പത്തുലക്ഷം ഏകെർ ഭൂമിയിലെ ഒരു കോടിയോളം വരുന്ന കർഷകർ ഉപജീവനത്തിനായി മുല്ലപ്പെരിയാറിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിൽ നിന്ന് ജലം ലഭിക്കാതെ വന്നാൽ അഞ്ച് ജില്ലകളിലെ കർഷകർക്ക് അതിജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. കേരളം പറയുന്നതുപോലെ പുതിയ അണക്കെട്ട് പണിയുക എളുപ്പമല്ല. പുതിയ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ 25 വർഷമെങ്കിലും വേണ്ടിവരും.

25 വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകൾ മരുഭൂമിയായി മാറും. പുതിയ അണക്കെട്ട് കേരളത്തിന്റെ കേവലം സ്വപ്നം മാത്രമായിരിക്കുമെന്നും അൻവർ ബാലസിംഹം പറഞ്ഞു.

Keywords: Tamilnadu, National, News, Kerala, Farmers, Water,Mullaperiyar Dam, Karshaka Association says Kerala will not be allowed to risk the lives of the people of Tamil Nadu

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia