Follow KVARTHA on Google news Follow Us!
ad

ഐ പി എലില്‍ ഇനി 10 ടീമുകള്‍; പുതിയ രണ്ട് ടീമുകളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഗവേണിംഗ് കൗണ്‍സില്‍

Dubai,News,IPL,Declaration,Application,Kerala,
ദുബൈ: (www.kvartha.com 25.10.2021) ഐ പി എലില്‍ ഇനി പത്ത് ടീമുകള്‍. പുതിയ രണ്ട് ടീമുകളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. അഹ് മദാബാദ്, ലക്നൗ എന്നീ ടീമുകളാണ് അടുത്ത സീസണില്‍ പുതുതായി ഐപിഎല്‍ കളിക്കുന്നത്.
 
IPL to get two new franchises today as tournament set to be a 10-team event from 2022

ലക്നൗ ടീം ഗോയങ്കെ ഗ്രൂപ് 7000 കോടി രൂപയ്ക്കാണ് ടീമിനെ സ്വന്തമാക്കിയത്. സി വി സി കാപിറ്റല്‍സ് അഹ് മദാബാദ് ടീമിനെ സ്വന്തമാക്കാന്‍ 5200 കോടി മുടക്കി. ഇന്‍ഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന്റെ ഉടമകളായ ലാന്‍സര്‍ ഗ്രൂപും ലേലത്തില്‍ പങ്കെടുത്തിരുന്നു.

ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായിരുന്നു. പുതിയ ടീമുകളെ സ്വന്തമാക്കാന്‍ ലേലത്തില്‍ 22 കമ്പനികള്‍ അപേക്ഷ വാങ്ങിയിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട അഞ്ച് കമ്പനികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

Keywords: IPL to get two new franchises today as tournament set to be a 10-team event from 2022, Dubai, News, IPL, Declaration, Application, National.

Post a Comment