ഒരു വര്‍ഷത്തിനിടെ നല്‍കിയത് 7 ലൈംഗിക പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി വനിതാ കമിഷന്‍

 


ഗുരുഗ്രാം: (www.kvartha.com 28.10.2021) ഒരു വര്‍ഷത്തിനിടെ യുവതി നല്‍കിയത് ഏഴ് പേര്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി. സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന നിര്‍ദേശം നല്‍കി ഹരിയാന വനിതാ കമിഷന്‍. പരാതിയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കാട്ടി വനിതാ കമിഷന്‍ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി.

ഒരു വര്‍ഷത്തിനിടെ നല്‍കിയത് 7 ലൈംഗിക പീഡന പരാതി; യുവതിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി വനിതാ കമിഷന്‍

യുവതിക്കെതിരെ സാമൂഹ്യപ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജ് വനിതാ കമിഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികള്‍ നല്‍കി പുരുഷന്‍മാരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പരാതിയില്‍ ഇവര്‍ ആരോപിച്ചിരുന്നു. ഇതേ കാര്യം കാട്ടി പൊലീസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തിനിടയില്‍ ഒരേ യുവതി തന്നെ ഏഴ് പുരുഷന്‍മാരുടെ പേരില്‍ ലൈംഗിക പീഡന പരാതി നല്‍കിയതാണ് സംശയത്തിന് ഇടയാക്കിയത്. പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഡിഎല്‍എഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവില്‍ യുവതി പീഡന പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് എല്ലാ പരാതിയിലും യുവതി പറഞ്ഞിരിക്കുന്നത്. പരാതികളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷവും യുവതി നിരവധി പരാതികള്‍ നല്‍കിയതോടെയാണ് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

Keywords:  Gurugram: Woman registers 7 molest cases against 7 different men, News, Local News, Complaint, Molestation, Probe, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia