അബദ്ധത്തില്‍ 2 വയസുകാരനായ മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു; പിതാവ് അറസ്റ്റില്‍
Oct 14, 2021, 13:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫ്‌ലോറിഡ: (www.kvartha.com 14.10.2021) യുഎസില്‍ അബദ്ധത്തില്‍ 2 വയസുകാരനായ മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. സൂം മീറ്റിങ് നടത്തുന്നതിനിടെയാണ് മാതാവിന് മകന്റെ വെടിയേറ്റത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്.
ഓഗസ്റ്റ് 11നായിരുന്നു സംഭവം. സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. ഈ സംഭവം മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്ന സഹപ്രവര്‍ത്തക കാണുകയും ഉടനെ പൊലീസ് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
ഈ സമയം കുട്ടിയുടെ പിതാവായ ആവെരി പുറത്തായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ അപാര്‍ട്‌മെന്റിലെത്തി ലിനിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
കുട്ടികള്‍ നടത്തിയ വെടിവയ്പ്പില്‍ ഈ വര്‍ഷം മാത്രം 114 പേരാണ് യുഎസില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

