11 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്‌വരയ്ക്കും യുഎഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടു; ശ്രീനഗറില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ശാര്‍ജയില്‍ ഇറങ്ങി

 



ശാര്‍ജ: (www.kvartha.com 25.10.2021) 11 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്‌വരയ്ക്കും യുഎഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടു. ഗോ ഫസ്റ്റ് ഓപറേറ്റ് ചെയ്ത ശ്രീനഗര്‍-ശാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച വൈകീട്ട് 6.30ന് ശ്രീനഗറില്‍നിന്ന് പുറപ്പെട്ട വിമാനം യു എ ഇ സമയം രാത്രി 9.30ന് ശാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 

11 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്‌വരയ്ക്കും യുഎഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടു; ശ്രീനഗറില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ശാര്‍ജയില്‍ ഇറങ്ങി


നേരത്തെ ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ശ്രീനഗറില്‍നിന്ന് നേരിട്ട് അന്താരാഷ്ട്ര പാസഞ്ചര്‍, കാര്‍ഗോ ഓപറേഷനുകള്‍ ആരംഭിക്കുന്ന ആദ്യത്തെ എയര്‍ലൈനാണ്. സര്‍കാര്‍ ഉടമസ്ഥതയിലുള്ള ജമ്മുകശ്മീര്‍ ഹോര്‍ടികള്‍ചര്‍ പ്രോഡക്ട്‌സിന്റെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്പനിയാണ് ഗോ ഫസ്റ്റ്.

ശാര്‍ജയിലേക്കുള്ള വിമാനത്തില്‍ 5000 രൂപ മുതല്‍ പ്രത്യേക ടികെറ്റ് നിരക്ക് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ശ്രീനഗറിനും ശാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സെര്‍വീസ് നടത്തും.

Keywords:  News, World, International, Gulf, UAE, Sharjah, Flight, Technology, Business, First passenger flight from Srinagar lands in Sharjah after 11 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia