Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്; ഐ ഐ ടി റിപോര്‍ട് അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതി പഠിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kozhikode,News,KSRTC,Report,Study,Kerala,
കോഴിക്കോട്: (www.kvartha.com 25.10.2021) കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നിര്‍മാണം സംബന്ധിച്ച് ചെന്നൈ ഐ ഐ ടി സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പിച്ച റിപോര്‍ട് പരിശോധിച്ചു നിര്‍ദേശശങ്ങള്‍ സമര്‍പിക്കാന്‍ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

Expert committee to study it report on KSRTC bus terminal, Kozhikode, News, KSRTC, Report, Study, Kerala

ചീഫ് ടെക്‌നികല്‍ എക്‌സാമിനര്‍ എസ് ഹരികുമാര്‍ (കണ്‍വീനര്‍), ഐഐടി ഖരഗ്പൂര്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. നിര്‍ജര്‍ ധംങ്, കോഴിക്കോട് എന്‍ ഐ റ്റി സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ പ്രൊഫ.ഡോ. ടി എം മാധവന്‍ പിള്ള, പൊതുമരാമത്തു വകുപ്പ് ബില്‍ഡിങ്‌സ് ചീഫ് എന്‍ജിനീയര്‍ എല്‍ ബീന, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രൊഫ. കെ ആര്‍ ബിന്ദു എന്നിവര്‍ അടങ്ങുന്ന വിദഗ്ധ സമിതിയ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Expert committee to study it report on KSRTC bus terminal, Kozhikode, News, KSRTC, Report, Study, Kerala.

Post a Comment